Skip to main content

ജില്ലാതല അറിയിപ്പുകൾ 

 

വഖഫ് ബോർഡ് സിറ്റിങ് മാറ്റി 

ഏപ്രിൽ എട്ടിന് പയ്യാമ്പലം പി.ഡബ്ലിയുഡി റസ്റ്റ് ഹൗസിൽ നടക്കാനിരുന്ന വഖഫ് ബോർഡിന്റെ ജുഡീഷ്യൽ കമ്മീഷൻ സിറ്റിങ് മാറ്റിവച്ചതായി ഡിവിഷണൽ വഖഫ് ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും 

കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ഏപ്രിൽ ഏഴിന് ധർമ്മക്കിണർ, ചെക്കിക്കുളം കനാൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 11 മുതൽ ഉച്ച രണ്ടു വരെയും ചതുരക്കിണർ, കാസ ഹൗസ്, ഐ.എം.ടി, മറിയം ടവർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ വൈകിട്ട് അഞ്ചു വരെയും വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി കാടാച്ചിറ വൈദ്യുത സെക്ഷൻ പരിധിയിൽ എച്ച് ടി ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ ഏഴിന് കോവിലകം, ആഡൂർ കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ വൈദ്യുതി മുടങ്ങും.

date