Skip to main content

വോട്ടെടുപ്പ് നിരീക്ഷിക്കാൻ വിദേശ സംഘം ഇന്ന് തലസ്ഥാനത്തെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള  8 അംഗ  സംഘം ഇന്ന് (ഏപ്രിൽ 8) ജില്ലയിലെത്തും. ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാമിന്റെ (IEVP) ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളിൽ നിന്നുള്ള പ്രതിനിധികൾ തലസ്ഥാനത്ത് എത്തുന്നത്.

സിയേറലിയോണിൽ നിന്നുള്ള ജിബ്രില്ല മു റെ ജുസു, അബൂബക്കർ മഹ് മൗദ് കൊറോമ, സമോവയിൽ നിന്നുള്ള ഷാലോൺ സോഫിയ ടൈം, നുമിയ ജൂനിയർ താവുവിയ, ബെൽജിയത്തിൽ നിന്നുള്ള സോയ് വാൻ ലാൻഡ്‌സ്കോട്ട്,,  സീഷെൽസിൽ നിന്നുള്ള ഹരിസോവ ലലതിയാന അക്കൂഷ, അൽബേനിയയിൽ നിന്നുള്ള ലെഡിയോ ബ്രാഹോ, എൽവിസ് സെഫ എന്നിവരാണ്  സന്ദർശനം നടത്തുന്നത്.

പോളിംഗ് സാമഗ്രി  വിതരണ കേന്ദ്രങ്ങൾ, കൺട്രോൾ റൂമുകൾ എന്നിവിടങ്ങളും സംഘം സന്ദർശിക്കും.  വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് സ്റ്റേഷനുകളിൽ സംഘം നേരിട്ടെത്തി വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കുമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

date