Skip to main content

സൗജന്യ തൊഴിൽ പരിശീലനം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫാസ്റ്റ് ഫുഡ് ഉത്പന്ന നിർമ്മാണ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ മൂന്നാം വാരം ആരംഭിക്കുന്ന പരിശീലനത്തിൽ സംരംഭത്തെകുറിച്ചും വായ്പാ സൗകര്യങ്ങളെ കുറിച്ചുമുള്ള ക്ലാസുകൾ ഉണ്ടായിരിക്കും. 12 ദിവസം നീളുന്ന പരിശീലനത്തിൽ ഭക്ഷണവും താമസവും സൗജന്യമായിരിക്കും. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ആയിരിക്കും പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിനൊപ്പം രണ്ട് വർഷം വരെ ആർസെറ്റിയുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും. ഫോൺ : 0487 2694412, 9447196324, ഇമെയിൽ : cbrsetithrissur@gmail.com

date