Skip to main content

സി.എം.ഡി. പ്രതിമാസ  പ്രഭാഷണം

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെ എപ്രകാരം ബാധിക്കുമെന്നതിനെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നു. സെന്റർ ഫോർ മാനേജ്മന്റ് ഡെവലപ്‌മെന്റിന്റെ (സി.എം.ഡി.)  പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഏപ്രിൽ 29 ബുധൻ വൈകിട്ട് 5 മണിയ്ക്ക് തൈക്കാടുള്ള  സി.എം.ഡി. സിൽവർ ജൂബിലി ഹാളിലാണ് പരിപാടി. ''പശ്ചിമേഷ്യൻ സംഘർഷത്തിലെ  പ്രതിസന്ധികൾ, പ്രത്യാഘാതങ്ങൾ, നാം നേരിടുന്ന മാറ്റങ്ങൾ'' എന്ന വിഷയത്തിൽ ഈ രംഗത്തെ പ്രമുഖ ഗവേഷകനായ സി.എസ്. അഖിൽ പ്രഭാഷണം നിർവഹിക്കും. നമ്മുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ഈ സംഘർഷം ഉണ്ടാക്കുന്ന മാറ്റങ്ങൾ,  പ്രവാസി മലയാളികളുടെ സുരക്ഷ, സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ, ആഗോള രാഷ്ട്രീയ മാനങ്ങൾ എന്നിവയിലുണ്ടാകുന്ന ചലനങ്ങളേയും ഈ പ്രഭാഷണം വിലയിരുത്തും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് www.cmd.kerala.gov.in വെബ്‌സൈറ്റ് മുഖേനയോ 8714259111 നമ്പരിലോ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

പി.എൻ.എക്‌സ്. 1345/2026

date