Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഇ ചലാന്‍ അദാലത്ത്

ആംനസ്റ്റി സ്‌കീം പ്രകാരം 2024 ഡിസംബര്‍ 31 വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ചലാനുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഇ ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹകരണത്തോടെയുള്ള കൗണ്ടറുകള്‍ മട്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ആംനസ്റ്റി കൗണ്ടര്‍, പോലീസിന്റെ സഹകരണത്തോടെ ഏപ്രില്‍ 29 ന് ജില്ലയിലെ എല്ലാ ആര്‍ ടി ഓഫീസുകളിലും തുറന്നു പ്രവര്‍ത്തിക്കും.

പച്ചമലയാളം പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സാക്ഷരത മിഷന്റെ മലയാള ഭാഷ പഠന കോഴ്സായ പച്ചമലയാളത്തിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം ശരിയായി എഴുതാനും വായിക്കാനും സംസാരിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആറുമാസ കോഴ്സിലേക്ക് 17 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.literacymissionkerala.org വെബ്സൈറ്റ് വഴി ഏപ്രില്‍ 30നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ സാക്ഷരത മിഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 27699.

date