Skip to main content

വോട്ടെണ്ണലിന് 16 കേന്ദ്ര നിരീക്ഷകർ ജില്ലയിലെത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകർ ജില്ലയിലെത്തി ചുമതലയേറ്റു. ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടെണ്ണലിന്റെ നടപടികൾ സുതാര്യമാണെന്ന് ഉറപ്പുവരുത്തി ഇവർ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് നൽകും. ജില്ലയിലെ 16 നിയോജക മണ്ഡലത്തിലെയും കൗണ്ടിംഗ് നിരീക്ഷകർ ഇവരാണ്.

 

അജിത് ബൽസാവോ കുംഭാർ (വേങ്ങര), കുശാൽ കഠാരിയ (വള്ളിക്കുന്ന്), മഹമൂദ് ആലം (തിരൂരങ്ങാടി), ഗുഞ്ചൻ സോണി (താനൂർ), ഭരത് ഭൂഷൺ ഗോജിയ (തിരൂർ), ഷെവാങ് ഗ്യാച്ചോ ഭൂട്ടിയ (കോട്ടക്കൽ), പ്രദീപ് പ്രഭാകർ കുൽക്കർണി (തവനൂർ),

 രാജേന്ദ്ര കുമാർ (പൊന്നാനി), 

വിശേഷ് സാരംഗൽ (നിലമ്പൂർ),

 ദീപക് കുമാർ വൈദ്യ (വണ്ടൂർ),

പി ധർമ്മചന്ദ്ര റെഡ്‌ഡി (കൊണ്ടോട്ടി),

ശക്തി സിംഗ് (ഏറനാട്),

ജി രവീന്ദർ (മഞ്ചേരി), രാജേന്ദ്ര സുരേഷ് മുത്തെ (പെരിന്തൽമണ്ണ), രാഹുൽ യാദവ് (മങ്കട), എം ബി രാജേഷ് ഗൗഡ (മലപ്പുറം).

date