Skip to main content

ഇന്റർവ്യൂ നടത്തും

ധനുവച്ചപുരം ഗവ. ഐ.ടി.ഐ യിൽ ടർണർവയർമാൻഫിറ്റർ ട്രേഡുകളിലും അരിതമെറ്റിക് കം ഡ്രായിംഗ്-യിലും ജുനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ സ്ഥിരം ജീവനക്കാർ ഇല്ല. ടീ ഒഴിവുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (വയർമാൻ-03 (ഈഴവ/ബില്ല/തീയജനറൽമുസ്ലിം)അരിതമെറ്റിക് കം ഡ്രായിംഗ് 01 (ജനറൽ) ടർണർ 01 (ഈഴവ/ബില്ല/തീയ), ഫിറ്റർ-02 (ജനറൽ,ഹിന്ദു നാടാർ)) താൽക്കാലികമായി നിയമിക്കുന്നതിന് മെയ് 11 ന് രാവിലെ 10.30 ന് ധനുവച്ചപുരം ഐ.ടി.ഐ - യിൽ വച്ച് ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരവരുടെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. ഈഴവ/ബില്ല/തീയമുസ്ലിംഹിന്ദു നാടാർ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി യും മൂന്നുവർഷത്തെ പ്രവ്യത്തി പരിചയവും ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി യും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

പി.എൻ.എക്‌സ്. 1438/2026

date