Skip to main content

അഭിമുഖം നടത്തും

വനിത, ശിശു വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിച്ചു വരുന്ന ഗവ. ചിൽഡ്രൻസ് ഹോം, ഒബ്സർവേഷൻ ഹോം, പ്ലെയ്‌സ് ഓഫ് സേഫ്റ്റി എന്നീ സ്ഥാപനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലികമായി കെയർടെക്കർ, കുക്ക്, വാച്ച്‌മാൻ എന്നീ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി മെയ് 23 ന് രവിലെ 11 മണിക്ക് തൃശ്ശൂർ രാമവർമ പുരത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് - ഹോമിൽ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0487 2337794 എന്ന നമ്പറിൽ ബന്ധപ്പെടുക.

date