Skip to main content

ജില്ലാതല അറിയിപ്പ്

11ന് കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂർ കുടിവെള്ള വിതരണ പദ്ധതിയുടെ വെളിയമ്പ്ര പമ്പ് ഹൗസിൽനിന്നും ചാവശ്ശേരിപറമ്പ ശുദ്ധീകരണ ശാലയിലേക്ക് വരുന്ന പമ്പിംഗ് മെയിനിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 11 തിങ്കളാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിലും എടക്കാട്, എളയാവൂർ, പള്ളിക്കുന്ന്, പുഴാതി സോണലുകളിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ കണ്ണൂർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയ് എട്ട് വെള്ളിയാഴ്ച്ച താഴെ പറയും പ്രകാരം ഭാഗികമായി വൈദ്യുതി തടസം നേരിടുന്നതാണ്.
എൽടി ലൈൻ ടച്ചിങ് പ്ര വൃത്തി നടക്കുന്നതിനാൽ കോശോർമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി വരെ
എച്ച്ടി ലൈൻ ടച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ എസ്‌ഐ റോഡ്, വളഞ്ഞൻകാവ്, കൊയോട് ചൂള എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മണി മുതൽ 12 മണി വരെ
എച്ച്ടി ലൈൻ ടച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ കൊയ്യോട് പോസ്റ്റ് ഓഫീസ്, കൊല്ലന്റെ വളപ്പിൽ, വി പ്ലാസ്‌ററ്, പ്രൈം മിനിസ്റ്റർ റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ച രണ്ട് മണി വരെ.

date