Skip to main content

*പാരാവെറ്റ് നിയമനം; അഭിമുഖം*

   മതിലകം ബ്ലോക്കിലെ മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക്  പാരാവെറ്റ് നിയമനം നടത്തുന്നു.  ഉദ്യോഗാർത്ഥികൾ വി എച്ച് എസ് ഇ പാസായവരും കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് അല്ലെങ്കിൽ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് വെറ്റിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി ആൻഡ് നേഴ്സിംഗിൽ പരിശീലനം ലഭിച്ചവരാകണം.

ഈ യോഗ്യതയുള്ള ഉദ്യോഗാത്ഥികളുടെ അഭാവത്തിൽ വി എച്ച് എസ് ഇ ലൈഫ് സ്റ്റോക്ക് മാനേജ്മെന്റ് അല്ലെങ്കിൽ വി എച്ച് എസ് ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ എസ് ക്യൂ എഫ്) ബന്ധപ്പെട്ട ഡയറി ഫാർമർ എന്റർപ്രെനെർ (ഡിഎഫ്ഇ ),സ്മാൾ പൗൾട്രി ഫാർമർ എന്നീ യോഗ്യതകളുള്ളവരേയും പരിഗണിക്കും.

മോട്ടർ വെഹിക്കിൾ ലൈസൻസ് അഭിലഷിണീയമായ യോഗ്യത. താല്പര്യമുള്ളവർ തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0487 2361216.
 

date