Post Category
അഭിമുഖം നടത്തും
ജീവനി - കോളേജ് മെന്റൽ വെൽബീയിങ് പ്രോഗ്രാമിന്റെ ഭാഗമായി ഗവ. ബ്രെണ്ണൻ കോളേജ് ധർമ്മടം, എസ്. എൻ. കോളേജ് കണ്ണൂർ, എം. ജി. കോളേജ് ഇരിട്ടി, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ് എന്നീ കോളേജുകളിലേക്ക് കോളേജ് സൈക്കോളജിസ്റ്റ് (ഓൺ കോൺട്രാക്ട്) എന്ന തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 23 രാവിലെ 10.30ന് ഗവ. ബ്രെണ്ണൻ കോളേജിൽ (ധർമ്മടം) വച്ച് നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവർത്തി പരിചയം, ക്ലിനിക്കൽ കൗൺസിലിംഗ് മേഖലയിലെ പ്രവർത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ അഭിലഷണീയം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളോടുകൂടി ഹാജരാകണം.
പി.എൻ.എക്സ്. 1579/2026
date
- Log in to post comments