Skip to main content

ദിശാ യോഗം: തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ ഇനിയും തുടങ്ങാത്ത പ്രവൃത്തികള്‍ അടിയന്തിരമായി ആരംഭിക്കുകയും മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതിന് ജനപ്രതിനിധികള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.

ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള ദിശാ (ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) മീറ്റിംഗിന്റെ 2026-27 സാമ്പത്തികവര്‍ഷത്തിലെ ഒന്നാം പാദ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എം.പി.

വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് അനുവദിച്ചിട്ടുള്ള 4 ലക്ഷം രൂപ പരിധി 6 ലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.

കളക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, നോമിനേറ്റഡ് അംഗങ്ങളായ എ.പി ഉസ്മാന്‍, കെ.ജെ ബാബു, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date