Post Category
ബിരുദാനന്തര ബിരുദ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്.ഡി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടൂര്‍ (0473 4224076, 8547005045), ധനുവച്ചപുരം (04712234374), മാവേലിക്കര (04792304494, 8547005046), കാര്‍ത്തികപ്പള്ളി (04792485370, 8547005018), എന്നിവിടങ്ങളിലെ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കാണ് പ്രവേശനം. കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്ക് http://admissions.ihrd.ac.in മുഖേന ജൂണ്‍ എട്ട് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : www.ihrd.ac.in.
date
- Log in to post comments