Post Category
മെറിറ്റ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
എസ് എസ് എല്‍ സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിവരങ്ങളും www.kmtboard.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും ജൂലൈ 31 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ യു ആര് ഡി എഫ് സി ബില്‍ഡിങ്, രണ്ടാം നില, ചക്കരോത്ത്കുളം, വെസ്റ്റ്ഹില്‍ പി ഒ, കോഴിക്കോട് -673005 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2966577, 9188230577.
date
- Log in to post comments