Skip to main content
കൃഷിവകുപ്പ് എസ്.കെ.എം.ജെ ഹൈസ്കൂളിൽ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണ പരിപാടി

*കൃഷി വകുപ്പിന്റെ ജില്ലാതല പരിസ്ഥിതി ദിനാഘോഷം*

 

കൃഷിവകുപ്പ് ജില്ലാതല പരിസ്ഥിതി ദിനാഘോഷ പരിപാടി എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത്റംബൂട്ടാൻ, മാങ്കോസ്റ്റീൻ, സപ്പോട്ട, പേര എന്നിവയുടെ ഗ്രാഫ്റ്റ് തൈകൾ നട്ടുപിടിപ്പിച്ചു.   കൃഷി വകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ് മത്സരത്തിലെ വിജയികളെ പരിപാടിയിൽ അനുമോദിച്ചു. എസ്.കെ.എം.ജെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ പരിസ്ഥിതി സന്ദേശമുയർത്തുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം വായിച്ചു.

കല്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ അദ്ധ്യക്ഷനായ പരിപാടിയിൽ കൃഷി ഡപ്യൂട്ടി ഡയറക്ടർ പി പ്രകാശ് പരിസ്ഥിതി ദിന സന്ദേശം നൽകി. എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.ജി ബീന, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വർഗീസ്, കൗൺസിലർമാരായ എം.പി നവാസ്, ഗിരീഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഈശ്വരപ്രസാദ് സി.എം, കൽപ്പറ്റ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ്  എസ്.കെ.എം.ജെ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കൽപ്പറ്റ കൃഷിഭവൻ ഉദ്യോഗസ്ഥർ, കാർഷികവികസന സമിതി, കുരുമുളക് സമിതി, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

date