കിക്മയിൽ എം.ബി.എ അഭിമുഖം
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുളള അഭിമുഖം ജൂൺ 11 രാവിലെ 10 മണി മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ നടത്തും. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./ എസ്.ടി/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദവും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോറുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9496366741/ 8547618290, വെബ്സൈറ്റ്: www.kicma.ac.in.
പി.എൻ.എക്സ്. 1897/2026
- Log in to post comments