Skip to main content

വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2026-27 അധ്യയന വര്‍ഷത്തെ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ എന്‍ട്രന്‍സ് കോച്ചിങില്‍ പങ്കെടുത്തവര്‍ക്കാണ് ആനുകൂല്യം. അപേക്ഷിക്കുന്നതിന് പത്യേക വരുമാന പരിധിയില്ല.

അര്‍ഹരായവര്‍ക്ക് https://serviceonline.gov.in/kerala എന്ന വെബ്സൈറ്റ് മുഖേന  ജൂലൈ 25-ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483-2734932.

date