Post Category
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്- ഗ്രേഡ് 2 ഒഴിവ്
പൂക്കോട്ടൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത സെന്ററില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 19ന് രാവിലെ 10.30ന് പൂക്കോട്ടൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നടക്കും. എ.എന്‍.എം / ജെ.പി.എച്ച്.എന്‍. സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡൈ്വഫറി രജിസ്ട്രേഷന്, എച്ച്.ഡബ്ലിയു.ടി.സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ള 40 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി അഭിമുഖത്തിനെത്തണം.
date
- Log in to post comments