Post Category
വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി./ഒ.ബി.സി. (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതാണ് പദ്ധതി.
സ്കൂൾ അധികൃതർ വിദ്യാർഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച്'ഇ-ഗ്രാന്റ്സ് മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ് . ഇതു സംബന്ധിച്ച സർക്കുലറുകൾ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് - ഫോൺ - 0484 – 2983130
(പിആർ/എഎൽപി/1105)
date
- Log in to post comments