ജില്ലാതല അറിയിപ്പുകൾ
തപാൽ ദാക് അദാലത്ത് 26ന്
കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ നേതൃത്വത്തിൽ ദാക് അദാലത്ത് ജൂൺ 26ന് വൈകീട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്തെ കണ്ണൂർ ഡിവിഷൻ സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസിൽ നടത്തും.
മെയിലുകൾ, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് സേവനങ്ങൾ, മണി ഓർഡർ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാനുള്ള അവസരമാണിത്.
പരാതി കണ്ണൂർ ഡിവിഷൻ സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ – 670001 എന്ന വിലാസത്തിലേക്ക് മുൻകൂട്ടി ജൂൺ 23നകം അയക്കണം.
താല്പര്യപത്രം ക്ഷണിച്ചു
കുത്തനെ ചരിവുകളുള്ള മലയോര മേഖലകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കെട്ടിട സമുച്ചയങ്ങളുടെ സ്ലോപ് സ്റ്റബിലിറ്റി പഠനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ എന്നിവ നൽകുന്നതിന് യോഗ്യരായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് താല്പര്യപത്രം ക്ഷണിച്ചു. സ്ഥാപനങ്ങൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ, ഉദ്ദേശിക്കുന്ന കൺസൾട്ടിങ് ഫീസ് എന്നിവ സഹിതം ഡയറക്ടർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, കേശവദാസപുരം, പട്ടം പാലസ് പി. ഒ. ,തിരുവനന്തപുരം - 695 004 എന്ന വിലാസത്തിലാണ് നൽകേണ്ടത്. അവസാന തീയതി ജൂൺ 15. കൂടുതൽ വിവരങ്ങൾ https://dmg.kerala.gov.in ൽ.
വിമുക്തഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്
ജില്ലാ സൈനികക്ഷേമ പദ്ധതിയുടെ ഭാഗമായി വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ജില്ലാ സൈനികക്ഷേമ ബോർഡിന്റെ ഒറ്റത്തവണ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2025-26 അധ്യയന വർഷം സ്റ്റേറ്റ് സിലബസിൽ പത്ത്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരും, സിബിഎസ്ഇ/ ഐസിഎസ്ഇ തലത്തിൽ എല്ലാ വിഷയങ്ങൾക്കും (അഡീഷണൽ വിഷയം ഒഴികെ) 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവരുമായ വിമുക്തഭടന്മാരുടെ മക്കൾക്ക് ഓഗസ്റ്റ് 12 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
serviceonline.gov.in/kerala മുഖാന്തിരമാണ് അപേക്ഷിക്കണ്ടത്. അപേക്ഷയുടെ പ്രിൻ്റ്ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ നൽകണം. ഫോൺ: 0497 2700069.
ഖാദി ബെഡ്ഡുകളുടെ ലേലം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലുള്ള കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിലെ തകരാർ സംഭവിച്ച ബെഡ്ഡുകൾ പരസ്യ ലേലം ചെയ്യുന്നു. ജൂൺ 24 ഉച്ച രണ്ട് മണിക്ക് ചെറുതാഴം ഖാദി യൂണിറ്റിൽ വെച്ചാണ് ലേലം. വിശദ വിവരങ്ങൾ പയ്യന്നൂർ ഖാദി കേന്ദ്ര ഓഫീസിൽ നിന്ന് ലഭിക്കും.
സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. കാലാവധി ആറു മാസം. പ്രായപരിധി ഇല്ല. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യം. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ജില്ലയിലെ പഠന കേന്ദ്രങ്ങൾ, 1. കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, ചെക്യാട്ടുകാവ്, കയരളം, 2. മാർഷ്യൽ ആർട്സ് യോഗ & ഫിറ്റ്നസ് അക്കാദമി, റോയൽ സിറ്റി കോംപ്ലക്സ്, പയ്യന്നൂർ, 3. നവോദയ യോഗ ശിക്ഷൺ കേന്ദ്ര, വടക്കുമ്പാട്, തലശ്ശേരി.
ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി
കേന്ദ്ര ടെക്സ്റ്റൈൽ മന്ദ്രാലയത്തിനു കീഴിൽ തളിപ്പറമ്പുള്ള അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്ററിൽ മൂന്ന് വർഷം ദൈർഘ്യമുള്ള ബിവൊക് ഫാഷൻ ഡിസൈനിംഗ് ആൻ്റ് റീടെയ്ൽ, ബിവൊക് അപ്പാരൽ മാനുഫാക്ചറിംഗ് ആൻ്റ് എൻ്റർപ്രണർഷിപ്പ് എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു പാസ്സായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെൻ്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ്, കണ്ണൂർ - 670142 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ - 8301030362, 9995004269.
ട്രേഡ്സ്മാൻ
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രികൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയിൽ ഈ അധ്യയന വർഷം ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും പരിഗണിക്കുന്നതിനായുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി പരീക്ഷക്കും ഇൻ്റർവ്യൂവിനും തയ്യാറായി ജൂൺ 18 ന് രാവിലെ പത്ത് മണിക്ക് സ്ഥാപനത്തിൽ നേരിട്ട് എത്തണം.
അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പിഎംഎംഎസ് വൈ) പ്രകാരം ജൈവ വൈവിധ്യ സംരക്ഷണത്തിനായി ട്രോളറുകളിൽ ടർട്ടിൽ എക്സ്ക്ലുഡർ ഡിവൈസ് (ടിഇഡി) സൗജന്യമായി ഘടിപ്പിക്കുന്ന പദ്ധതിയിൽ താൽപ്പര്യമുള്ള ട്രോളർ ഉടമകൾക്ക് അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട മത്സ്യഭവൻ, കണ്ണൂർ ഫിഷറീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ നേരിട്ടോ adfisherieskannur@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ: 0497-2731081, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഫോൺ - 0497-2732487.
കമ്പ്യൂട്ടർ കോഴ്സ്
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍റെ കീഴിൽ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പിജിഡിസിഎ, ഡിസിഎ, ഡാറ്റ എന്‍ട്രി മുതലായ കോഴ്സുകളുടെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. കുറഞ്ഞ ഫീസ് നിരക്കിൽ പ്രവേശനം നേടാന്‍
താല്‍പര്യമുള്ളവർ ജൂൺ 20 നു മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ - 04972 800572, 9496015018
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
(യോഗ്യത പ്ലസ് ടു ), ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത എസ്എസ്എൽസി) തുടങ്ങിയ കോഴ്സുകളിലേക്ക് ഓൺലൈൻ/റഗുലർ/പാർട്ട്ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമുണ്ട്. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും.
ഫോൺ: 7994449314.
- Log in to post comments