Post Category
ബസ് ഡ്രൈവര്‍ കം ക്ളീനര്‍
ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ കം ക്ളീനര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 30 നും 60 നും ഇടയില്‍ പ്രായമുള്ളഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 17ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecidukki.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 04862- 232477, 04862-233250 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാം.
date
- Log in to post comments