Skip to main content

പത്മ അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു

കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുളള പത്മ അവാര്‍ഡ് 2027 മായി ബന്ധപ്പെട്ട് നോമിനേഷന്‍ ക്ഷണിക്കുന്നു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും, ശാഖകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് പത്മ അവാര്‍ഡ് നല്‍കുന്നത്. നിര്‍ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായാണ് നോമിനേഷന്‍ ലഭ്യമാക്കേണ്ടത്. പ്രസ്തുത അവാര്‍ഡിനുളള നോമിനേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.awards.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 228160

 

date