Skip to main content

കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നികില്‍ സ്‌പോട്ട് അഡ്മിഷന്‍

കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി വഴിയുള്ള രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 24 ന് ഒന്നാം സ്പാട്ട് അഡ്മിഷന്‍ നടത്തും. ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് എന്നീ നാല് ബ്രാഞ്ചുകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.  താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ ഒറിജിനല്‍ രേഖകളും ഫീസുമായി രക്ഷിതാവിനൊപ്പം ജൂണ്‍ 24-ന് രാവിലെ ഒന്‍പതിനു മുന്‍പായി കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: +91 9947249551, +91 9746317336. കൂടുതല്‍ വിവരങ്ങള്‍ കോളെജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

date