Post Category
തിരൂര്‍ ടി.എം.ജി. കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള വാക്കാട് തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. (ടി.എം.ജി.) കോളേജില്‍ ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ് (എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിന് തത്തുല്യം) പി.ജി. കോഴ്സില്‍ ഒന്നാം വര്‍ഷ എം.എ. ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 24 മുതല്‍ ജൂണ്‍ 26 വരെയുള്ള തീയതികളില്‍ അസ്സല് രേഖകളുമായി കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കാം. ഫോണ്‍- 8547627865, 04942630027.
date
- Log in to post comments