എംപിലാഡ്സിൽ എസ്.സി/എസ്. ടി ഫണ്ടിലേക്ക് പദ്ധതികൾ സമർപ്പിക്കാൻ നിർദ്ദേശം
കണ്ണൂർ ജില്ലയിൽ നിന്നുള്ള എംപിമാരുടെ എംപിലാഡ്സ് സ്കീമിൽ എസ്.സി/എസ്. ടി ഫണ്ട് ലഭ്യമായതിനാൽ ഈയിനത്തിലേക്ക് പദ്ധതി നിർദേശങ്ങൾ സമർപ്പിക്കാൻ
ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.
പട്ടികജാതി-പട്ടികവർഗ വികസനത്തിനായുള്ള ജില്ലാതല സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചത്. വ്യക്തികൾക്ക് അല്ലാതെ
കൂട്ടമായോ സംരംഭക സ്വഭാവത്തിലുള്ളതോ ആയ പദ്ധതികളാണ് വേണ്ടത്.
സെൻസസ് 2027 ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടത്താൻ ജില്ലയിലെ മുഴുവൻ എസ് സി, എസ് ടി പ്രമോട്ടർമാരുടെയും യോഗം
ജൂൺ 25ന് ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
കേന്ദ്ര പദ്ധതിയായ പിഎം-അജയ് സ്കീമിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർദേശങ്ങൾ യോഗ അംഗീകാരത്തിനായി വെച്ചു.
ജൈവ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ്ങ് കിയോസ്ക്ക്, ഹൈടെക് കൂടും കോഴിയും, കേരള ചിക്കൻ ഫാം എന്നീ പ്രൊജക്ടുകളാണ് കുടുംബശ്രീ സമർപ്പിച്ചത്.
സിഎൻസി ഓപ്പറേറ്റർ- ടേണിംഗ്, സിഎൻസി ഓപ്പറേറ്റർ-വെർട്ടിക്കൽ മെഷീനിംങ് സെന്റർ
എന്നീ പദ്ധതികൾ എൻ.ടി.ടി.എഫ് സമർപ്പിച്ചു.
പത്താംക്ലാസ് പാസായ എസ് സി, എസ് ടി വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികൾക്കായുള്ള തൊഴിലധിഷ്ഠിത കോഴ്സുകളാണ് രണ്ടും.
എസ്.ടി കോർപ്പസ് ഫണ്ടിലെ 2005-26 സാമ്പത്തിക വർഷത്തെ പദ്ധതികൾ അംഗീകരിക്കൽ, സംസ്ഥാനതല വർക്ക് ഗ്രൂപ്പിന്റെ അംഗീകാരം ലഭിക്കാനായി ജില്ലാതല സമിതി ശുപാർശ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ എന്നിവയും യോഗം ചർച്ച ചെയ്തു.
യോഗത്തിൽ
സമിതിയുടെ ചെയർപേഴ്സൺ ആയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സമിതി മെമ്പർ സെക്രട്ടറിയായ ജില്ലാ കലക്ടർ പി വിഷ്ണുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് സി പി സുധീഷ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
- Log in to post comments