Skip to main content
അക്ഷരോന്നതി ജില്ലാതല പുസ്തക വിതരണോദ്ഘാടനം 

അക്ഷരോന്നതി ജില്ലാതല പുസ്തക വിതരണോദ്ഘാടനം 

 

തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ പഞ്ചായത്ത്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ എന്നിവയുടെ ആഭിമുഖ്യത്തിൽ അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ പി വിഷ്ണുരാജ് മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വായനാശീലത്തിന്റെ ആവശ്യകതയും ചടങ്ങിൽ സംസാരിച്ചവർ എടുത്തുപറഞ്ഞു.

പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വിദ്യാർഥികളുമായി സംവദിച്ച അതിഥികൾ വായനയിലൂടെ അറിവും വ്യക്തിത്വ വികസനവും കൈവരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു.

ദീപ തോമസ്, ബീന ട്രീസ എന്നിവർ വിഷയാവതരണം നടത്തി. മജീഷ്യനും എഴുത്തുകാരനുമായ പ്രശാന്ത് കെ.ബി. മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളിൽ വായനാശീലം വളർത്തുകയും പുസ്തകങ്ങളിലൂടെ വിജ്ഞാനലോകം കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തക വിതരണം സംഘടിപ്പിച്ചത്.

ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. 

date