Skip to main content

ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം

മലപ്പുറം ഗവ.വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 29 ന് രാവിലെ 10 ന് നടക്കും. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി.), കോഴിക്കോട് കോളേജ് വിദ്യാഭ്യസ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-9188900203, 0483-2972200.

date