Skip to main content

ദ്വിവത്സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ചിയാര്‍ ദ്വിവത്സര ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് 2026-27 അധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 12 വരെ  https://gci.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൊതുവിഭാഗ ങ്ങള്‍ക്ക് 100 രൂപയും  പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 8714163628,
8606491629.

date