Skip to main content

കിറ്റ്സ് എം.ബി.എ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ടൂറിസം) 2026-28 ബാച്ചിലേക്കു സംവരണ വിഭാഗമുൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോട് കൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും  https://www.kittsedu.org/apply-for-mba/ ലിങ്ക് വഴി അപേക്ഷിച്ചു ജൂൺ 29, 30 തീയതികളിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:  www.kittsedu.org, 9446529467, 9645176828.

പി.എൻ.എക്‌സ്. 2218/2026

date