Skip to main content

മെന്റര്‍ ടീച്ചര്‍ താല്‍ക്കാലിക നിയമനം

 

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസ് പരിധിയിലുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ ഇരുള, മുഡുഗ, കുറുമ്പ വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം. 26 ഒഴിവുകളാണുള്ളത്. യോഗ്യത- ടി.ടി.സി/ ഡി.എഡ്. പ്രായപരിധി: 2026 ജനുവരി ഒന്നിന് 18- 45 വയസ്. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.എഡ്, എം.ജി.എല്‍.സി അധ്യാപന പരിചയമുള്ളവര്‍, പി.വി.റ്റി.ജി വിഭാഗത്തില്‍ നിന്നും പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. 2027 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, സമുദായം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 23 വൈകിട്ട് അഞ്ചിനകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 04924-254382.

date