സെന്‍സസ്: ജീവനക്കാര്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
രാജ്യത്താദ്യമായി ആരംഭിക്കുന്ന ഡിജിറ്റല്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷന്‍സിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന് നടത്താനുള്ള സൗകര്യം ലഭ്യമായി തുടങ്ങി. ജൂണ്‍ 30 വരെ മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് https://se.census.gov.in പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്താം. ഗൂഗിളില്‍ 'Census self-enumeration' എന്ന് സെര്‍ച്ച് ചെയ്താലും പോര്‍ട്ടല്‍ ലഭ്യമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ ഭവനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സെല്‍ഫ് എന്യൂമറേഷനിലൂടെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ എല്ലാ വകുപ്പ്/ ഓഫീസ് മേധാവിമാരും തങ്ങളുടെ കീഴിലുള്ള മുഴുവന്‍ ജീവനക്കാരും സെല്‍ഫ് എന്യൂമറേഷന് പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കി, ജൂണ്‍ 26നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ സെന്‍സസ് ഓഫീസറായ എ.ഡി.എം അറിയിച്ചു.
- Log in to post comments