കുടുംബശ്രീ 'ജീവനം 2.0' വാക്സിനേഷന് ക്യാമ്പ്
കുടുംബശ്രീയുടെ കീഴിലുള്ള മൃഗസംരക്ഷണ മേഖലയുമായി സഹകരിച്ച് കന്നുകാലി വാക്സിനേഷന് ക്യാമ്പ് 'ജീവനം 2.0' വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിലെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കല്‍, ചെലവ് കുറക്കല്‍, വരുമാനസ്ഥിരത ഉറപ്പാക്കല്‍, സംഘടിത ഉല്‍പ്പാദനം, ഗുണമേന്മയുടെ ഏകീകരണം, കര്‍ഷകരുടെ വരുമാന വര്‍ധനയും, ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് രൂപീകരിച്ചിട്ടുള്ള ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളിനേഴി മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രുഗ്മിണി അധ്യക്ഷനായി. വെറ്ററിനറി സര്ജന് അരുണ്‍, വൈസ് പ്രസിഡന്റ് രമാദേവി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ പ്രീതി, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഉസ്മാന്, അനിമല്‍ ഹസ്ബന്‍ഡറി കമ്മ്യൂണിറ്റി റിസോഴ്സ്പേഴ്സണ്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments