Skip to main content

വാദ്യോപകരണങ്ങള്‍ വാങ്ങുന്നതിന് അപേക്ഷിക്കാം

 

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് പട്ടികജാതിയില്‍പ്പെട്ട വനിതാ കലാസംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ കലാരംഗങ്ങളില്‍ തുടരുന്നവരും പട്ടികജാതിയില്‍പ്പെട്ടവരുമായ കുറഞ്ഞത് അഞ്ച് പേരെങ്കിലും ഉള്‍പ്പെടുന്ന വനിതകളുടെ കലാസംഘങ്ങളായിരിക്കണം. ബന്ധപ്പെട്ട കലാ ഇനങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള സാക്ഷ്യപത്രം, ജാതി- വരുമാന സര്‍ട്ടിഫിക്കറ്റ്- റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ്, ബന്ധപ്പെട്ട ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഈ പദ്ധതിപ്രകാരം ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, കലാരംഗത്ത് തുടരുന്നു എന്ന് തെളിയിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ്- ആധാര്‍ കാര്‍ഡ് പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 15 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0491 2505005.

date