Post Category
ഭവന പുനരുദ്ധാരണ വായ്പ: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ഭവന പുനരുദ്ധാരണ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ താമസിക്കുന്ന വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഈ വായ്പ ലഭ്യമാക്കുന്നത്. അപേക്ഷകര്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.അപേക്ഷകരുടെ പ്രായം 18 -55. വായ്പ ലഭിക്കുന്നതിന് കൃത്യമായ ജാമ്യം ആവശ്യമാണ്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടിന് നമ്പറോടുകൂടിയ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കും ഈ ഭവന പുനരുദ്ധാരണ വായ്പയ്ക്കായി അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483 2731496, 9400068510.
date
- Log in to post comments