Skip to main content

എറണാകുളം ജനറൽ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജൂനിയർ ഡോക്ടർ  തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.  വാക്-ഇൻ ഇന്റർവ്യൂ ജൂലൈ 3 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. എംബിബിഎസ് (MBBS) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ/ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽപകർപ്പ്ബയോഡാറ്റ എന്നിവ സഹിതം നിശ്ചിത സമയത്ത് സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  0484-2386000

പി.എൻ.എക്‌സ്. 2240/2026

date