Skip to main content

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി

കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്ന് രാവിലെ 11 മുതല്‍ ഓഗസ്റ്റ് മൂന്ന് രാവിലെ 11 വരെ http://agrimachinery.nic.in/index  ല്‍ അപേക്ഷ സമര്‍പ്പിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിളവെടുപ്പ് യന്ത്രങ്ങള്‍, വിള സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം എന്നിവയ്ക്കാവശ്യമായ ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് പന്തളം കടയ്ക്കാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടണം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത ഡീലര്‍മാര്‍ വഴിയും അപേക്ഷിക്കാം. ഫോണ്‍: 0473 4294949, 9383470518, 9809732146, 8592992176.

 

date