Skip to main content

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെയർഹൗസ് സന്ദർശിച്ചു

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ.എ.കൗശിഗൻ തിരുവനന്തപുരം കളക്ടറേറ്റിൽ സന്ദർശനം നടത്തി. കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.

കളക്ടറേറ്റിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെയർഹൗസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വെയർഹൗസിലെ ഔദ്യോഗിക രജിസ്റ്ററുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി, ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

എ.ഡി.എം നിസ.എ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിന്ദു പി.ജി, ഉദ്യോഗസ്ഥർ എന്നിവരും അനുഗമിച്ചു.

date