എം.ബി.എ സ്പോട്ട് അഡ്മിഷന്
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയില്‍ 2026-28 വര്‍ഷത്തേക്കുള്ള ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമില്‍ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറല്‍ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് ജൂലായ് 7, 8, 9 തീയതികളില്‍ രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്നു.
50% മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാര്‍ക്കും, എസ്.സി / എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും. എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ ഇളവ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0477 2267602, 9188067601, 9946488075, 9747272045. ഇമെയില്‍: www.imtpunnapra.org
- Log in to post comments