Skip to main content
..

സിവില്‍ സ്റ്റേഷനില്‍ 'ഡ്രൈ ഡേ' ആചരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

സിവില്‍ സ്റ്റേഷനിലെയും പരിസരത്തെയും ശുചിത്വം ഉറപ്പാക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലിനുമായി  ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു  പ്രവര്‍ത്തനങ്ങള്‍. രാവിലെ 9  മുതല്‍ പരിസരവും ഓഫീസുകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളും ശുചിത്വം പാലിക്കുന്നതില്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ശുചിയാക്കുന്നതിനൊപ്പം  പഴയസാമഗ്രികള്‍ നീക്കം ചെയ്ത് പരിസരം പൂര്‍ണമായും വൃത്തിയാക്കി.  ഓഫീസുകളില്‍നിന്ന് ശേഖരിച്ച പാഴ് വസ്തുക്കള്‍ ഹരിതകര്‍മ്മ സേനയ്ക്ക്  കൈമാറി. എ ഡി എം എസ് സജീദ്, ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷാനവാസ്, എല്‍ ആര്‍ തഹസില്‍ദാര്‍ റാം ബിനോയ്, ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date