Skip to main content

*എരുമപ്പെട്ടി ഐ.ടി.ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു*

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള എരുമപ്പെട്ടി ഐ.ടി.ഐ യിലേക്ക് ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (മെട്രിക്- രണ്ട് വർഷം), പ്ലംബർ (നോൺ മെട്രിക്- ഒരു വർഷം) എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ കോഴ്‌സിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്ലംബർ കോഴ്‌സിലേക്ക് പത്താം ക്ലാസ് പാസാകാത്തവർക്കും അപേക്ഷിക്കാനാകും. രണ്ട് ട്രേഡിലും അധിക യോഗ്യതക്ക് ഗ്രേസ് മാർക്ക് നൽകും. താത്പര്യമുള്ളവർ https://scdditiadmission.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ജൂലൈ പത്തിനകം അപേക്ഷ സമർപ്പിക്കണം. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി, പത്ത് ശതമാനം പട്ടികവർഗ്ഗം. പത്ത് ശതമാനം മറ്റു വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രെയിനികൾക്കും സൗജന്യ പരിശീലനത്തിനുപുറമെ ഉച്ചഭക്ഷണം പോഷകാഹാരം, സ്റ്റഡി ടൂർ അലവൻസ്, യൂണിഫോം അലവൻസ് എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9497068385.

date