Post Category
കേപ്പ് എൻജിനീയറിങ് കോളേജുകളിൽ ബി.ടെക്: സഹകരണ ജീവനക്കാരുടെ മക്കൾക്ക് അപേക്ഷിക്കാം
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, ആലപ്പുഴ, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനീയറിങ് കോളേജുകളിൽ ബി.ടെക്ക് കോഴ്സിന് സഹകരണ വകുപ്പ്/ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള 5 ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ സഹകരണ വകുപ്പിലേയോ സൊസൈറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയോ ജീവനക്കാരുടെ മക്കളാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അതത് മേലധികാരിയുടെ ഒപ്പ് സഹിതം ജൂലൈ 7 രാവിലെ 11.30ന് മുമ്പ് വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
പി.എൻ.എക്സ്. 2399/2026
date
- Log in to post comments