Skip to main content

*എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്*

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ (എസ്.ആർ.സി) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ‘ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.  വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ- 9846033001, 04712570471.
 

date