Post Category
തകഴി ഗ്രാമപഞ്ചായത്തിൽ പി.എം.എ.വൈ ഗ്രാമസഭ ചേർന്നു; 70 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു
തകഴി ഗ്രാമ പഞ്ചായത്തിൽ പി.എം.എ.വൈ ഗുണഭോക്താക്കളുടെ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജി ഗീതാഞ്ജലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിപിൻകുമാർ യോഗത്തിൽ അധ്യക്ഷനായി.
ഗ്രാമസഭയിലൂടെ 70 ഗുണഭോക്താക്കളെ ഭവനനിർമ്മാണത്തിനായി തെരഞ്ഞെടുത്തു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ മണിയമ്മ, സംഗീത മനോജ്, പി സുപിൻ , എസ് എസ് സ്മിത, മെർലിൻ ജോജി,
കെ എസ് ആശ , മീര ഗിരീഷ്, സേതു ബിപിൻ, ആശ ഓമനക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി ബി നവാസ്, എക്സ്റ്റൻഷൻ ഓഫീസർമാർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/1340)
date
- Log in to post comments