Skip to main content
ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ നടത്തിയ വായനാ പക്ഷാചരണം സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു

*വായനാ പക്ഷാചരണം ജില്ലാതല സമാപനം*

വിവര പൊതുജന സമ്പർക്ക വകുപ്പും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച വായനാ പക്ഷാചരണം ജില്ലാതല സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ അധ്യക്ഷയായ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ് മുഖ്യപ്രഭാഷണം നടത്തി. സാക്ഷരത മിഷൻ തുല്യതാ പഠിതാക്കൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ വിജയികളായ എൻ.കെ റസീന, എം.എൻ ഗോപാലകൃഷ്ണൻ, കെ.പി റൈഹാനത്ത് എന്നിവർക്കും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും അനുമോദനപത്രവും സമ്മാനങ്ങളും വിതരണം ചെയ്തു.

കളക്ടറേറ്റ് ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിനി തോമസ്, വി.എൻ ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഫീദ തെസ്നി, കമല രാമൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. സുമ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ‍ സൗമ്യ മത്തായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം സുമേഷ്, സാക്ഷരതാ പ്രേരക് പ്രതിനിധി ബൈജു ഐസക്, തുല്യതാ പഠിതാവ് കെ.പി ജയപ്രകാശ്, ഉദ്യോഗസ്ഥർ, സാക്ഷരതാ പ്രേരക്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date