Post Category
തണ്ണീർമുക്കം ബണ്ടിന്റെ (ബാരേജിന്റെ) കൈവരികളുടെ പുനർ നിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച ( 27/07/2026) മുതൽ
തണ്ണീർമുക്കം ബണ്ടിന്റെ (ബാരേജിന്റെ) കൈവരികളുടെ പുനർ നിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച ( 27/07/2026) മുതൽ ആരംഭിക്കുന്നു. പ്രവൃത്തി നടക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഭാഗങ്ങളിൽ ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ പ്രവൃത്തി ചെയ്യണമെന്ന് കരാറുകാരനെ അറിയിച്ചിട്ടുള്ളതായി തണ്ണീർമുക്കം കെ.ഡി.സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിലായിരിക്കും പ്രവർത്തി നടത്തുക എങ്കിലും പൊതുജനങ്ങളിൽ നിന്നും പ്രവൃത്തിക്ക് തടസ്സം വരുന്ന സാഹചര്യം ഒഴിവാക്കുന്ന രീതിയിൽ സഹകരണം ആവശ്യമാണെന്ന്
ഡിവിഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
date
- Log in to post comments