Skip to main content

'നിധി ആപ് കെ നികട് 2.0 സുവിധാ സമാഗം' സംഘടിപ്പിച്ചു  

 

ജില്ലാ ഇ പി എഫ് ഒ യും  കഞ്ചിക്കോട് ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസും സംയുക്തമായി നടത്തിയ 'നിധി ആപ് കെ നികട് 2.0 സുവിധാ സമാഗം ജൈനിമേട് ഇ.എസ്.ഐ. ഹോസ്പിറ്റലില്‍ നടന്നു.   ഇ.എസ്.ഐ. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. എന്‍. പ്രശാന്ത് പരിപാടിയില്‍ മുഖ്യാതിഥിയായി. തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, പരാതി പരിഹാരവും ഇതോടൊപ്പം നടന്നു.  ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസറും എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറുമായ  അംബിക ദേവദാസ്, ഇ.എസ്.ഐ.സി കഞ്ചിക്കോട് ബ്രാഞ്ച് മാനേജര്‍  എ.ഡി രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date