പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്
ഷൊര്‍ണൂര്‍ ഐ പി ടി ആന്‍ഡ് ജി പി ടി കോളേജില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഡിപ്ലോമ സ്പോട്ട് അഡ്മിഷന് ജൂലൈ 31 ന് നടത്തും. റിസര്‍വേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാ റാങ്കുകാരും, 15000 റാങ്ക് വരെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും, പുതിയതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും, അഡ്മിഷന് നേടിയ ബ്രാഞ്ച് മാറ്റമോ സ്ഥാപനമാറ്റമോ ആവശ്യമുള്ളവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരുതണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. റിസര്‍വേഷന്‍ വിഭാഗങ്ങള്‍ക്കും, 7500 മുതല്‍ പുതിയതായി അപേക്ഷ സമര്‍പ്പിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെയും, 7501 മുതല്‍ 15000 റാങ്ക് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് രാവിലെ പത്ത് മുതല്‍ 10.30 വരെയുമാണ് അഡ്മിഷന്. കൂടുതല്‍ വിവരങ്ങള്‍ക്കും വേക്കന്‍സി പൊസിഷന്‍ അറിയുന്നതിനും www.polyadmission.org/ Regular സന്ദര്‍ശിക്കുക. ഫോണ്‍: 0466 2220450.
- Log in to post comments