പുതിയകാവ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പെരുമ്പള്ളിയിലേക്ക് മാറ്റി
മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് കീഴിൽ തഴക്കര സബ് പോസ്റ്റ് ഓഫീസിന്റെ പരിധിയിലുള്ള പുതിയകാവ് നോൺ ഡെലിവറി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് (എൻഡിബിഒ) ജൂലൈ 25-ന് ഉച്ചയ്ക്ക് ശേഷം പ്രവർത്തനം അവസാനിപ്പിച്ച് കായംകുളം ഹെഡ് പോസ്റ്റ് ഓഫീസിന് കിഴിൽ കണ്ടല്ലൂർ സബ് പോസ്റ്റ് ഓഫീസിന്റെ പരിധിയിൽ പെരുമ്പള്ളിയിലേക്ക് ജൂലൈ 27 ന് മാറ്റി സ്ഥാപിച്ചതായി മാവേലിക്കര ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു. പുതിയകാവ് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലുണ്ടായിരുന്ന സേവിംഗ്സ് ബാങ്ക്, റെക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി അക്കൗണ്ട് ഉൾപ്പെടെയുള്ള എല്ലാ നിക്ഷേപ അക്കൗണ്ടുകളുടെയും ഇടപാടുകൾ ഇനി മുതൽ തഴക്കര സബ് പോസ്റ്റ് ഓഫീസിലൂടെ നടത്തുന്നതാണ്. പുതിയകാവ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ തസ്തിക പുതുതായി ആരംഭിച്ച പെരുമ്പള്ളി ബ്രാഞ്ച് പോസ്റ്റ് ഓഫീസിലേക്ക് പുനർവിന്യസിച്ചിട്ടുണ്ട്. പെരുമ്പള്ളി ബി ഒയുടെ പിൻകോഡ് 690535 ആയിരിക്കും.
(പിആർ/എഎൽപി/1551)
- Log in to post comments