സമ്പൂര്‍ണ്ണ ബിരുദ സംസ്ഥാനം: സെമിനാര്‍ സംഘടിപ്പിച്ചു
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെയും ജില്ലാ സാക്ഷരതാ മിഷന്റെ യും ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ബിരുദ സംസ്ഥാനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം ഗവ.കോളേജ് മഹാത്മാ ഗാന്ധി ഹാളില്‍ നടന്ന സെമിനാറില്‍ ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗതി രാജ് വി.പി. വിഷയാവതരണം നടത്തി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. യൂണിവേഴ്‌സിറ്റി കോഴിക്കോട് റീജിയണല്‍ ഡയറക്ടര്‍ പ്രൊഫ.എം.ബി. ഗോപാല കൃഷണന്‍, മലപ്പുറം ഗവ.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സൈനുല്‍ ആബിദ് കോട്ട , സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ബി, അധ്യാപകരായ ഡോ. യു. ശ്രീവിദ്യ, ഡോ. നിസാര്‍ എ.സി, ഡോ.അബ്ദുള്‍ റസാഖ് കുന്നത്തൊടി , ഡോ.മുഹമ്മദ് ഷബീര്‍ കെ പ്രസംഗിച്ചു. സാക്ഷരത മിഷന്‍ പ്രേരക്മാര്‍, പഠിതാക്കള്‍ , കുടുബശീ സി ഡി എസ് - എ.ഡി.എസ് ഭാരവാഹികള്‍ പങ്കെടുത്തു.
- Log in to post comments