Skip to main content

സ്ഥാപന രജിസ്‌ട്രേഷന്‍ റിന്യൂവല്‍

1960ലെ കേരള ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് നിയമ പ്രകാരം രജിസ്‌ട്രേഷന്‍ പുതുക്കാത്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ ജയപ്രകാശ് അറിയിച്ചു.  സ്ഥാപന ഉടമ 60 ദിവസത്തിനുള്ളില്‍ നിശ്ചിത ഫീസ് അടച്ച് https://lc.kerala.gov.in/പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് 5,000 രൂപ വരെ പിഴ ചുമത്തുകയും നിയമലംഘനം തുടരുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം അധിക പിഴ ഈടാക്കുകയും ചെയ്യുന്നതാണ്. രജിസ്‌ട്രേഷന്‍ പുതുക്കല്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കുമായി ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. തിരൂരങ്ങാടി 8547655622, നിലമ്പൂര്‍ 8547655605, മലപ്പുറം 8547655604, പെരിന്തല്‍മണ്ണ 8547655606, പൊന്നാനി 8547655627, കൊണ്ടോട്ടി 8547655608, തിരൂര്‍ 8547655613.
 

date